പത്തനംതിട്ട മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സംഘത്തിലെ മൂന്നാമന്‍ പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ എന്നാണ് സൂചന. കഴിഞ്ഞ മാസം 30നാണ് പത്തനംതിട്ട മൈലപ്രയില്‍ കടയ്ക്കുള്ളില്‍ 73 കാരനായ ജോര്‍ജ് ഉണ്ണുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിന്റെ സ്വന്തം കടയ്ക്കുള്ളിലായിരുന്നു മൃതദേഹം. കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകിയ നിലയിലായിരുന്നു. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മരിച്ച ജോര്‍ജ് ഉണ്ണുണ്ണിയുടെ സ്വര്‍ണ്ണ മാലയും കാണാതായി. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും നഷ്ടമായി. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രണ്ട് ഡിവൈഎസ്പിമാര്‍ക്കാണ് അന്വേഷണ ചുമതല