Kerala News

മേപ്പയൂർ ചങ്ങരംവള്ളിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ

കോഴിക്കോട്: മേപ്പയൂർ ചങ്ങരംവള്ളിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്‌നേഹാഞ്ജലി(24)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 6 മണിയോടെയാണ് സ്നേഹാഞ്ജലിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

വ്യാഴാഴ്ച വൈകിട്ടോടെ പുഴയിൽ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് രാത്രി ഏറെ വൈകി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ അണേല ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

സ്നേഹാഞ്ജലിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയുടെ നേതൃത്വത്തിൽ എഎസ്ടിഒ മാരായ, മജീദ് എംപി കെ ബാബു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഹേമന്ത്, ജിനീഷ് കുമാർ, ഇർഷാദ് ടികെ, സിജിത്ത് സി, സുകേഷ് കെ ബി, സനൽരാജ് കെ എം, രജിലേഷ്, ഷാജു കെ, നിതിൻ രാജ്, സുജിത്, ഹോംഗാർഡ് മാരായ രാജേഷ് കെ പി, സോമകുമാർ, അനിൽകുമാർ, ബാലൻ എം എന്നിവരാണ് പുഴയിൽ തിരച്ചിൽ നടത്തിയത്.

Related Posts

Leave a Reply