1992ല്‍ വൈദ്യുതി കണക്ഷന്‍ വിഛേദിക്കപ്പെട്ട കോഴിക്കോട് രാമനാട്ടുകര ഖാദി സൗഭാഗ്യയില്‍ കണക്ഷന്‍ പുനസ്ഥാപിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടാണ് വൈദ്യുതി പുനസ്ഥാപിച്ചത്. കുടിശിക തുകയായ മുഴുവന്‍ പണവും ഖാദി ബോര്‍ഡ് അടച്ചു. 1976 സെപ്തംബര്‍ മൂന്നിനാണ് രാമനാട്ടുകര ഖാദി സൗഭാഗ്യക്ക് വൈദ്യതി കണക്ഷന്‍ നല്‍കിയത്. എന്നാല്‍ ബില്ല് അടയ്ക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് 1992 ഡിസംബര്‍ 30ന് കണക്ഷന്‍ വിഛേദിച്ചു. 2001 ല്‍ 37,656 രൂപ അടച്ചു. വൈദ്യുതി ചാര്‍ജിലെ പലിശ തുകയായ 73,806 രൂപ ഒഴിവാക്കി നല്‍കണമെന്ന് കെഎസ്ഇബിയോട് ആവശ്യപ്പെട്ടെങ്കിലും നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രശ്‌നപരിഹാരം നീണ്ടു. മനുഷ്യവകാശകമ്മിഷന്‍ കേസ് എടുക്കുകയും ജില്ലാ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസറെ വിളിച്ചു വരുത്തുകയും ചെയ്തു. തുടര്‍ന്ന് രാമനാട്ടുകര വൈദ്യുതി സെക്ഷന്റെ നിര്‍ദ്ദേശ പ്രകാരം കുടിശികത്തുകയും പലിശ സഹിതം ജിലാ ഖാദി ബോര്‍ഡ് അടയ്ക്കുകയായിരുന്നു. ഒപ്പം വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള തുകയും അടച്ചു. ഇതോടെ മൂന്നൂ പതിറ്റാണ്ടിനുശേഷം ഖാദി സൗഭാഗ്യയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരിക്കുകയാണ്.