Kerala News

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം

മൂന്നാറിൽ പടയപ്പയുടെ ആക്രമണം. നയമക്കാട് നിർത്തിയിട്ടിരുന്ന കാറും ഇരു ചക്രവാഹനവും ആക്രമിച്ചു. രാവിലെ ഇവിടെ പടയപ്പ ഒരുമണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.മറയൂർ സ്ഥാനപാതയിലാണ് ഇന്ന് ആനയുടെ പരാക്രമം. വൈകിട്ട് അഞ്ചുമണിയോടെ റോഡരികിൽ നിർത്തിയിട്ട ബൈക്കും കാറും ആക്രമിച്ചു. ആനയെ കണ്ടു വാഹന യാത്രക്കാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. സംഭവസമയം അതുവഴി എത്തിയ ട്രാക്ടറിന് നേരെയും കാട്ടാന പാഞ്ഞടുത്തിരുന്നു. രാവിലെ നയമക്കാട് എസ്റ്റേറ്റ് റോഡിലാണ് പടയപ്പ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തമിഴ്നാട്ടിൽ നിന്ന് സിമൻറ് കയറ്റി വന്ന ലോറി ഒരു മണിക്കൂർ തടഞ്ഞുനിർത്തി. ആന ഇപ്പോഴും എസ്റ്റേറ്റ് മേഖലയിൽ തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങുന്നത്.

Related Posts

Leave a Reply