Kerala News

മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ് അപകടത്തില്‍പ്പെട്ടു; 20 കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

കോളജില്‍ നിന്ന് വിനോദയാത്ര പോയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. എറണാകുളം പെരുമ്പാവൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ ആണ് അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കൊണ്ടോട്ടി ഇഎംഇഎ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.  പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥികള്‍ മൂന്നാറില്‍ നിന്നും മടങ്ങിവരികയായിരുന്നു. എം സി റോഡിലേക്ക് വരികയായിരുന്ന ലോറിയാണ് ഇടിച്ചത്. കോളജ് ബസില്‍ 35ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥികളേയും മറ്റുള്ളവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഒരാളെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്കുകള്‍ ഗുരുതരമല്ല.

Related Posts

Leave a Reply