Kerala News

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ക്കുള്ള മസ്റ്ററിങിനായുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ക്കുള്ള മസ്റ്ററിങിനായുള്ള സമയപരിധി നീട്ടി. നവംബര്‍ അഞ്ചുവരെ മസ്റ്ററിങ് നടത്താമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഒക്ടോബര്‍ 25ന് മസ്റ്ററിംഗിനുള്ള സമയം അവസാനിച്ചിരുന്നു, അതാണിപ്പോള്‍ നവംബര്‍ അഞ്ചുവരെ നീട്ടിയിരിക്കുന്നത്. മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡിലുള്ള 16 ശതാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് നടത്താനുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്.

ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവരുടേയും മസ്റ്ററിംഗ് പൂര്‍ത്തിയായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മസ്റ്ററിംഗിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ടു വിഭാഗം കാര്‍ഡുകളിലുമായുള്ള 1.53 കോടി ഗുണഭോക്താക്കളില്‍ 1.26 കോടി പേര്‍ മാത്രമാണ് മസ്റ്ററിങ് നടത്തിയത്. 27 ലക്ഷത്തോളം പേര്‍ ബാക്കിയുണ്ട്.

ആദ്യഘട്ടത്തിൽ സെപ്റ്റംബർ 18ന് തുടങ്ങി ഒക്ടോബർ എട്ടായിരുന്നു മസ്റ്ററിം​ഗിന് സമയപരിധി. എന്നാൽ 80 ശതമാനത്തിനടുത്തുവരുന്ന കാർഡുടമകളുടെ മസ്റ്ററിം​ഗ് മാത്രമാണ് നടത്തിയത്. 20 ശതമാനത്തോളം പേർ മസ്റ്ററിം​ഗ് പൂർത്തീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഒക്ടോബർ 25വരെ സമയപരിധി നീട്ടിയത്. എന്നാൽ വീണ്ടും 16 ശതമാനത്തോളം വരുന്ന കാർഡുടമകൾ മസ്റ്ററിം​ഗ് പൂർത്തിയാക്കാനുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് നംവബർ അ‍ഞ്ചുവരെ സമയ പരിധി നീട്ടിയിരിക്കുന്നത്.

Related Posts

Leave a Reply