Kerala News

മുനമ്പം വഖഫ് ഭൂമി തർക്കം ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മുനമ്പം വഖഫ് ഭൂമി തർക്കം ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകൾ ഗുണകരമായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റിൽ ചേരാനിരിക്കുകയാണ്. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ഭൂമിതർക്കത്തിൽ സമവായ നിർദേശമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. മുനമ്പം വിഷയത്തിൽ പ്രശ്‌നപരിഹാരത്തിന് സർക്കാർ ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

 

Related Posts

Leave a Reply