Kerala News

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മാരക രാസ ലഹരിമരുന്നായ മെത്താഫിറ്റമിൻ പിടികൂടി

കല്‍പ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മാരക രാസ ലഹരിമരുന്നായ മെത്താഫിറ്റമിൻ പിടികൂടി. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്ന് 16.287 ഗ്രാം മെത്താഫിറ്റമിൻ ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി ഭാഗത്ത് പള്ളിക്കാപറമ്പിൽ വീട്ടിൽ അമൽ ആന്‍റണി എന്നയാൾ അറസ്റ്റിലായി.

എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌ കെ ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ അനീഷ് എ എസ്, വിനോദ് പി ആർ,  സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി കെ, ബിനു എം എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വീണ എം കെ, അഖില എംപി എന്നിവരും ഉണ്ടായിരുന്നു. ലഹരിക്കടുത്ത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്.

വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ തന്നെ സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുാവവ് പിടിയിലായിരുന്നു.  ഹൈദരാബാദിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് 1.957 കിലോഗ്രാം കഞ്ചാവുമായി വന്ന വയനാട് കൃഷ്ണഗിരി സ്വദേശി സഞ്ജീത് അഫ്താബ് റ്റി എസ് (22) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിൽ നിന്നും കേരളത്തിൽ വിൽപ്പന നടത്താനായി കടത്തിക്കൊണ്ട് വന്നതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു.

വാഹന പരിശോധനക്കിടെ സംശയം തോന്നി എക്സൈസ് ഉദ്യോഗസ്ഥർ സഞ്ജീതിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സജിമോൻ പി റ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രിവന്‍റീവ് ഓഫീസർമാരായ അനീഷ് എ എസ്, വിനോദ് പി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി കെ, ബിനു എം എം എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Related Posts

Leave a Reply