Kerala News

മുതലപ്പൊഴിയിലെ അപകടങ്ങളിൽ ഉത്തരവാദിത്തം ഇല്ലെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ അപകടങ്ങളിൽ ഉത്തരവാദിത്തം ഇല്ലെന്ന് അദാനി ഗ്രൂപ്പ്. അശാസ്ത്രീയമായ പുലിമുട്ട് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് ന്യൂനപക്ഷ കമ്മീഷന് നൽകിയ മറുപടിയില്‍ അദാനി ഗ്രൂപ്പിന്റെ വിശദീകരണം. മുതലപ്പൊഴിയിലെ അപകടങ്ങളെ തുടർന്ന് ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ അദാനി ഗ്രൂപ്പിനെയും കക്ഷിചേർത്തിരുന്നു

മുതലപ്പൊഴിയിലെ അപകടങ്ങൾക്കും പ്രശ്നങ്ങൾക്കും അദാനി ഗ്രൂപ്പ് ഉത്തരവാദികളല്ല. പൊഴിയിലെ പ്രശ്നങ്ങൾക്ക് കാരണം അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം ആണെന്ന് വിദഗ്ധസമിതി അടക്കം കണ്ടെത്തിയിരുന്നു. സർക്കാർ നിർദ്ദേശിച്ച ഡ്രഡ്ജിങ് നടത്തിവരികയാണെന്നും അദാനി ഗ്രൂപ്പ് ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. പൊഴിയിലെ അപകടങ്ങൾക്ക് കാരണം അദാനി ഗ്രൂപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന സർക്കാർ വിമർശനങ്ങളെ തള്ളുന്നതാണ് അദാനിയുടെ വിശദീകരണം.

അദാനി ഗ്രൂപ്പിനെ ഉപയോഗിച്ച് ഡ്രഡ്ജിങ് നടപ്പാക്കുന്നതിൽ സർക്കാർ വകുപ്പുകൾക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന് കഴിഞ്ഞദിവസം നടന്ന പ്രത്യേക സീറ്റിംഗിൽ ന്യൂനപക്ഷ കമ്മീഷൻ കുറ്റപ്പെടുത്തി. പഠന റിപ്പോർട്ടുകളെ തുടർന്ന് മുതലപ്പൊഴിയിൽ സ്വീകരിച്ച നടപടികൾ എന്തെന്ന് ന്യൂനപക്ഷ കമ്മീഷൻ സർക്കാർ വകുപ്പുകളോട് ചോദിച്ചിരുന്നു. വ്യക്തമായ മറുപടി നൽകാത്തതിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി.

Related Posts

Leave a Reply