വള്ളത്തിൽ നാല് പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. മൂന്ന് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഞ്ചുതെങ്ങ് സ്വദേശി സ്റ്റെനിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയ്ക്കിടെ അതിശക്തമായ തിരയുമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമായത്. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
