Kerala News

മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു: അയൽവാസി പിടിയിൽ

കോട്ടയം മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അമ്മയുടെ മുൻപിൽ വെച്ച് അയൽവാസിയാണ് കുത്തി കൊന്നത്. ഇഞ്ചിയാനി ആലുമൂട്ടിൽ ജോയൽ ജോസഫ്(28) ആണ് മരിച്ചത്. അയൽവാസിയായ ഒണക്കയം ബിജോയി(43) എന്നയാളെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപതാകകരണമെന്ന് പൊലീസ്. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts

Leave a Reply