വിധവാ പെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച ഇടുക്കി അടിമാലിയിലെ മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 5 മാസമായി മുടങ്ങിയ വിധവ പെൻഷൻ ലഭിക്കാൻ നടപടി ആവശ്യപ്പെട്ടാണ് ഹർജി. ഹർജിയിൽ അടിമാലി പഞ്ചായത്തും സർക്കാരും കോടതി നിർദേശ പ്രകാരം ഇന്ന് മറുപടി നൽകിയേക്കും. പെൻഷൻ മുടങ്ങിയതിനാൽ മരുന്ന് വാങ്ങാൻ അടക്കം തടസ്സമുണ്ടെന്നും പുതുവർഷത്തിന് മുൻപ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.