Kerala News

മുഖ്യമന്ത്രിയുടെ വാദം തള്ളി CPO ഉദ്യോഗാർത്ഥികൾ


മുഖ്യമന്ത്രിയുടെ വാദം തള്ളി CPO ഉദ്യോഗാർത്ഥികൾ.മുഖ്യമന്ത്രി പറയുന്നത് യാഥാർഥ്യമല്ലാത്ത കണക്കുകളെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. സമരം ചെയ്യുന്നതിൽ 21 % പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്, സമരം ശക്തമാക്കാനാണ് തീരുമാനമെന്നും CPO ഉദ്യോഗാർത്ഥികൾ പറഞ്ഞു. 2023-ലെ ഉത്തരവ് പ്രകാരം 200 വനിത തസ്തികകളുൾപ്പെടെ 1,400 താത്കാലിക പോലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾ ഒരു വർഷത്തേക്ക് സ്യഷ്ടിച്ചു. ‌ തുടർന്ന് 2024 ജൂൺ വരെ ഉണ്ടാകാവുന്ന ഒഴിവുകൾ കൂടി മുൻകൂറായി പി.എസ്.സി റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി പറഞ്ഞ് ധരിപ്പിച്ച ഓരോ കാര്യങ്ങൾക്കും കൃത്യമായ മറുപടി നൽകുമെന്ന് ഉദ്യോ​ഗാർത്ഥികൾ അറിയിച്ചു. ഇന്ന് രാവിലെ 11.30-ന് സമര പന്തലിൽ വച്ചാകും മുഖ്യമന്ത്രിക്ക് മറുപടി നൽകുക.

പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ നിലവിൽ ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പുരുഷവനിതാ വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻറ് എന്നിവയ്‌ക്കായി ആകെ 5635 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്.

പുരുഷ വിഭാഗത്തിനുള്ള റാങ്ക് പട്ടിക കഴിഞ്ഞ വർഷം ഏപ്രിൽ 13-നാണ് റിപ്പോർട്ട് ചെയ്തത്. ഈ വിഭാഗത്തിൽ 4325 ഒഴിവുകളും വനിതാ വിഭാഗ ത്തിൽ 744 ഒഴിവുകളും റിപ്പോർട്ട് ചെയ്തു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിനായി 557 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 2017-ലെ ഉത്തരവ് പ്രകാരം പട്ടികവർഗ്ഗ വിഭാഗത്തിന്റെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനുള്ള 396 തസ്തികകളും മുൻ റിക്രൂട്ട്മെൻറിനെ തുടർന്നുണ്ടായ 31 ഒഴിവുകളും ഉൾപ്പെടുന്നു- മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Related Posts

Leave a Reply