Kerala News

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് തടഞ്ഞ് യൂത്ത് കോൺഗ്രസ്; അഞ്ചു പേർ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പുതുക്കാട് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസ് തടഞ്ഞത്. ലാത്തിച്ചാര്‍ജിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അഞ്ചു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നവകേരള സദസ് തൃശൂരിൽ പര്യടനം തുടരുന്നതിനിടെയാണ് പ്രതിഷേധം ഉയര്‍ന്നത്. നേരത്തെ ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.

Related Posts

Leave a Reply