Kerala News

മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസെടുത്തു.


മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ് എടുത്തത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോ ഫോണിലൂടെയാണ് അസഭ്യം പറഞ്ഞത്.

സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടിക്ക് വേണ്ടി വർഷങ്ങളായി സമരത്തിലാണ് ശ്രീജിത്ത്. ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് പറയുന്നു.

സഹോദരൻ ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരാന്‍ തീരുമാക്കുകയായിരുന്നു നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്.

പിന്തുണ അറിയിച്ചെങ്കിലും നടപടിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.”ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. സമരം വീണ്ടും തുടരുകയാണ്. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല.

ഞാന്‍ സമരം തുടരാന്‍ പോവുകയാണ്. മരണം വരെ ഞാന്‍ നിരാഹാപര സമരം തുടരും”‘. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് ശ്രീജിത്ത് ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞത്.

Related Posts

Leave a Reply