India News

മുംബൈയിലെ ഖാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് നിലം പതിച്ച് നാല് മരണം. 59 പേർക്ക് പരുക്കേറ്റു.

മുംബൈയിലെ ഖാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് നിലം പതിച്ച് നാല് മരണം. 59 പേർക്ക് പരുക്കേറ്റു. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സംഘമടക്കം സ്ഥലത്തുണ്ട്. 67 വരെ ഇതുവരെ രക്ഷിച്ചതായി എൻഡിആർഎഫ് അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഷിൻഡെ പറഞ്ഞു. നഗരത്തിലെ മുഴുവൻ പരസ്യ ബോർഡുകളുടെയും ഓഡിറ്റിംഗ് നടത്താൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടമുണ്ടാക്കിയ പരസ്യ ബോർഡ് സ്ഥാപിച്ചത് അനധികൃതമായെന്ന് കണ്ടെത്തിയിട്ടുണ്ട്. കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് പരസ്യ ബോർഡ് സ്ഥാപിച്ചത്. ഈഗോ മീഡിയ എന്ന കമ്പനിയാണ് ബോർഡ് സ്ഥാപിച്ചത്. പരസ്യബോർഡ് അനധികൃതമെന്ന് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു.

Related Posts

Leave a Reply