Kerala News

മാർത്താണ്ഡം അരുമനയിൽ അധ്യാപികയുടെ നാലു പവൻ മാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ.

തിരുവനന്തപുരം: മാർത്താണ്ഡം അരുമനയിൽ അധ്യാപികയുടെ നാലു പവൻ മാല ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ഇടയ്ക്കോട് .മാലയ്ക്കോട് കാവുവിള സ്വദേശി ജസ്റ്റിൻ രാജിനെയാണ് (48) കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ സംഘം പിടികൂടിയത്.

കഴിഞ്ഞ ആഴ്ച സ്കൂളിലേക്ക് നടന്നു പോകുമ്പോഴാണ് മഞ്ഞാലുമൂടിന് സമീപം ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയ മോഷ്ടാവ് മുഖത്ത് അടിച്ചു നിലത്തിട്ട ശേഷം അധ്യാപികയുടെ നാലു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ എത്തി അധ്യാപികയെ സമീപത്തെ ആശുപത്രിലെത്തിച്ചു ചികിത്സ തേടിയിരുന്നു. പൊലീസ് നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

Leave a Reply