Kerala News

മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു

മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു. ആലുവയിലെ വീട്ടിലെത്തി നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. 45 മിനിറ്റോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. വീട്ടിൽ നിന്ന് ചില രേഖകൾ ഇഡി കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് 1.30ക്കാണ് ഇഡി ഉദ്യോ​ഗസ്ഥർ ആലുവയിലെ വീട്ടിലെത്തിയത്. സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരാകാൻ തയാറായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇഡി ഉദ്യോ​ഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാട് രേഖകൾ ഉദ്യോഗസ്ഥരിൽ നിന്നും ഇഡി തേടിയിരുന്നു.

Related Posts

Leave a Reply