താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. സ്വകാര്യ ചടങ്ങായി ഇന്ന് രാവിലെയാണ് നിശ്ചയം നടത്തിയത്. കാളിദാസിന്റെ കൈപിടിച്ച് അതിസുന്ദരിയായാണ് മാളവിക വേദിയിലെത്തിയത്.ഏകദേശം ഒരു മാസം മുമ്പാണ് സഹോദരൻ മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു.കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്.
മോതിര മാറ്റ ചടങ്ങിന് ശേഷം മാളവികയുടെ കണ്ണുനനയുന്നതും വിഡിയോയിൽ കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകൾ നടത്തിയതെന്നാണ് വിവരം.ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.