ഈ വർഷമാണ് മകൻ കുസാറ്റിൽ ചേർന്നത്; വെള്ളിയാഴ്ചകളിൽ വീട്ടിൽ വരുമായിരുന്നു’; വിതുമ്പി അതുലിന്റെ അച്ഛൻകൊച്ചി: കുസാറ്റ് ദുരന്തത്തിൽ ആൻ റിഫ്തയുടെ ജീവൻ പൊലിഞ്ഞതറിഞ്ഞ് ഒരു നാടൊന്നാകെ വിതുമ്പുകയാണ്. പഠനത്തിലും കലാരംഗത്തും മികവ് പുലർത്തിയിരുന്ന ആൻ റിഫ്ത ചവിട്ടു നാടക വേദികളിൽ സജീവമായിരുന്നു. കുട്ടിയുടെ പിതാവ് ചവിട്ടുനാടക രംഗത്തെ ആശാനാണ്. അമ്മ സിന്ധു ഇറ്റലിയിൽ ജോലി ചെയ്യുകയാണ്. ഈ വർഷമാണ് മകൻ കുസാറ്റിൽ ചേർന്നത്; വെള്ളിയാഴ്ചകളിൽ വീട്ടിൽ വരുമായിരുന്നു’; വിതുമ്പി അതുലിന്റെ അച്ഛൻകൊച്ചി: കുസാറ്റ് ദുരന്തത്തിൽ ആൻ റിഫ്തയുടെ ജീവൻ പൊലിഞ്ഞതറിഞ്ഞ് ഒരു നാടൊന്നാകെ വിതുമ്പുകയാണ്. പഠനത്തിലും കലാരംഗത്തും മികവ് പുലർത്തിയിരുന്ന ആൻ റിഫ്ത ചവിട്ടു നാടക വേദികളിൽ സജീവമായിരുന്നു. കുട്ടിയുടെ പിതാവ് ചവിട്ടുനാടക രംഗത്തെ ആശാനാണ്. അമ്മ സിന്ധു ഇറ്റലിയിൽ ജോലി ചെയ്യുകയാണ്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പും ആൻ റിഫ്ത വീട്ടിലേക്ക് വിളിച്ച് സദോഹരനോടും മറ്റും സംസാരിച്ചിരുന്നു. വലിയൊരു സംഗീത പരിപാടി നടക്കാൻ പോകുകയാണെന്ന് പറഞ്ഞ ആൻ അതിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷവും പങ്കുവച്ചിരുന്നു. പിന്നീട് കുറേ നേരം കഴിഞ്ഞും വിളിക്കാതായതോടെ സഹോദരൻ അങ്ങോട്ട് വിളിക്കുകയായിരുന്നു. അപ്പോൾ ആൻ റിഫ്തയുടെ സുഹൃത്തുക്കളാണ് ഫോണെടുത്തത്. ശ്വാസതടസം ഉണ്ടായതിനെത്തുടർന്ന് ആൻ റിഫ്തയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെന്നാണ് അവർ പറഞ്ഞത്. തുടർന്ന് സഹോദരനും ബന്ധുക്കളും കളമശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.