കേരളീയതിന്റെയും ഭരണാഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി എനർജി മാനേജ്‌മെന്റ് സെന്ററിലെ ഭരണഭാഷാ പ്രോത്സാഹനസമിതിയുടെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക പരിപാടി -മാരിവില്ല് -സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (നവംബർ ഒന്ന്) വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ശ്രീകാര്യം ഇ. എം. സി. ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30നാണ് പരിപാടി.
നവംബർ 1 മുതൽ 7 വരെ മലയാളത്തനിമ വിഷയമാക്കി പ്രഭാഷണങ്ങളും കലാപരിപാടികളും നടക്കും. പ്രൊഫ.എൻ.കൃഷ്ണപിളള ഫൗണ്ടേഷൻ, ഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസ്സോസിയേഷൻ ശ്രീകാര്യം (ഫ്രാസ്) എന്നിവയുമായി സഹകരിച്ചാണ് പരിപാടികൾ നടത്തുന്നത്. ഊർജ്ജകാര്യ ക്ഷേമ ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഉണർവ് പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഈ ദിവസങ്ങളിൽ ഇ.എം.സി സന്ദർശിക്കും.
ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ഭരണഭാഷാ പ്രോത്സാഹനസമിതി എഴുത്തുകാരും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ഊർജ്ജായനം പുസ്തകവും അമ്മ മലയാളം എന്ന ഗാനവും പ്രകാശനം ചെയ്യും.