പാലക്കാട്: മാന്നനൂരിനും ഒറ്റപ്പാലത്തിനുമിടയിൽ പാലം പുനഃപ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ സർവീസ് സമയങ്ങളിൽ മാറ്റം. ഒക്ടോബർ എട്ടിന് രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 13352) രണ്ടു മണിക്കൂർ 45 മിനിറ്റ് വൈകിയോടും. എട്ടിന് രാവിലെ 8.45-നാവും ട്രെയിൻ പുറപ്പെടുക. ഇതേ ദിവസം രാവിലെ 7.15ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ-ടാറ്റാനഗർ എക്സ്പ്രസ് (18190) രണ്ടു മണിക്കൂർ 15 മിനിറ്റ് വൈകി അതേ ദിവസം രാവിലെ 9.30ന് പുറപ്പെടുമെന്നും റെയിൽവേ അറിയിച്ചു.