തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് കൂട്ടയടി ഉണ്ടായത്. രണ്ട് വിഭാഗങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. സിഗരറ്റിന്റെ പുക മുഖത്തേക്ക് ഊതിയതാണ് സംഘർഷത്തിന് പ്രകോപനം ഉണ്ടാക്കിയത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.