തിരുവനന്തപുരം; മാനവിക സദസ്സ് മുജാഹിദ് 10- മത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണോൽഘാടനം ഇന്ന് വൈകുന്നേരം 4 .30 നു തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടന്നു. ഉദ്ഘാടനം അഡ്വക്കേറ്റ് വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. യാസർ അറഫത്ത് സുല്ലമി സ്വാഗതം ചെയ്തു. നാസർ സലഫി അധ്യക്ഷത വഹിക്കുകയും പ്രസീഡിയം പി കെ കരീം, ഷാജഹാൻ ഫാറൂഖി, പി കെ അബ്ദുൽ ഖാദർ. വിഷയാവതരണം ഇർഷാദ് സ്വലാഹി. പ്രഭാഷണം കാര്യവട്ടം ശ്രീകണ്ഠൻ നായർ , സ്വാമി അശ്വതി തിരുനാൾ, റവറന്റ് ഫാദർ മാത്യു നൈനാൻ, ഡോക്ടർ ബിപി സുഹൈദ് മൗലവി, എന്നിവർ പങ്കെടുത്തു. ചർച്ച സമാപനം നാസിർ ഫാറൂഖി നന്ദി യാസ്മിൻ വള്ളക്കടവ്.