മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവിറങ്ങി. വനം വകുപ്പ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മാനന്തവാടിയിൽ ആന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവം സർക്കാരിൻ്റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് മൂന്നാം തവണയാണ് വന്യ ജീവികളുടെ ആക്രമണം മൂലം ഇത്തരം സംഭവുണ്ടാകുന്നത്. സംഭവം നടക്കുമ്പോമോത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നത്. ഇത് കാരണം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടു. അത് കൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധേം ഇത്രത്തോളം വ്യാപകമാകുന്നത്. സംഭവം നടക്കുമ്പോൾ മാത്രമാണ് വകുപ്പു മന്ത്രി പ്രത്യക്ഷപ്പെടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വയനാട്ടിൽ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
മാനന്തവാടിയില്‍ ആന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം ഉയർന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ കാറിൽ നിന്ന് ഇറങ്ങി നടന്നുപോകാന്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ 42 കാരനായ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്.
മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.