India News

മഹാരാഷ്ട്രയിൽ പീരങ്കി ഷെൽ പൊട്ടിത്തെറിച്ച് 2 അഗ്നിവീറുകൾ കൊല്ലപ്പെട്ടു.

മഹാരാഷ്ട്രയിൽ പീരങ്കി ഷെൽ പൊട്ടിത്തെറിച്ച് 2 അഗ്നിവീറുകൾ കൊല്ലപ്പെട്ടു. നാസിക്കിലെ ആർട്ടറി സ്‌കൂളിലാണ് അപകടം നടന്നത്. കരസേന അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്പ്പ് പരിശീലനത്തിനിടെ തോക്കിൽ നിന്നുള്ള ഷെൽ പൊട്ടിത്തെറിച്ചാണ് രണ്ട് അഗ്നിവീറുകൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് ഏരിയയിലെ ആർട്ടിലറി സെൻ്ററിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിവീർമാരായ ഗോഹിൽ വിശ്വരാജ് സിംഗ് (20), സൈഫത്ത് ഷിത് (21) എന്നിവരാണ് കൊല്ലപ്പെട്ടത്.

അഗ്‌നിവീർ സംഘം ഉപയോഗിച്ചിരുന്ന ഇന്ത്യൻ ഫീൽഡ് ഗണ്ണിൽ നിന്ന് വെടിയുതിർക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിച്ചു. ഇരുവർക്കും പരുക്കേറ്റു, ഡിയോലാലിയിലെ എംഎച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, തുടർന്ന് അവിടെ അവർ മരിച്ചതായി അറിയിച്ചു.

ഹവിൽദാർ അജിത് കുമാറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിയോലാലി ക്യാമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply