India News

മലാഡിൽ 34 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ.

മുംബൈ: മലാഡിൽ 34 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. മുംബൈയിലെ ദിൻദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒക്ടോബർ 22 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മഹാരാഷ്ട്ര നവനിർമ സേന (എംഎൻഎസ്) അംഗമായ ആകാശ് മെയിനെയാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ ഗോരെഗാവ് പ്രദേശത്ത് ഓവർടേക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ക്രൂരമർദ്ദനമുണ്ടായത്.

ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. പരിക്കേറ്റ ഉടനെ ആകാശിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദ്യശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. വീട്ടുകാരുടെ മുന്നിൽവെച്ച് യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. മകനെ രക്ഷിക്കുന്നതിനായി അമ്മ മകന്റെ മുകളിൽ കിടക്കുന്നതും വീഡിയോയിൽ കാണാം. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ അച്ഛൻ്റെ ഇടതുകണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

Related Posts

Leave a Reply