Entertainment Kerala News

മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്

മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്. തെറ്റ് ചെയ്തവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കൊടുക്കണം. അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ലെന്നും അതിനെപ്പറ്റി അന്വേഷണം നടക്കുകയാണല്ലോയെന്നും അവ‍‍ർ പറഞ്ഞു. എല്ലാം പുറത്തു വരട്ടെയെന്നും ഹണി റോസ് കൂട്ടിച്ച‍ർത്തു.

അതേസമയം ബലാത്സംഗ കേസിൽ ഡിജിപിക്ക് വിശദമായ പരാതി നൽകി നടൻ നിവിൻ പോളി. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം.

കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിയെ സമീപിച്ചിരിക്കുകയാണ് നടൻ നിവിൻ പോളി. കേസിൽ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.

Related Posts

Leave a Reply