കൊച്ചി: മലയാള ഷോർട്ട് ഫിലിം ‘കാക്ക’യിലൂടെ ശ്രദ്ധേയായ നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഷാർജയില്‍ വെച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാർജയില്‍ ജോലി ചെയ്തു വരികയായിരുന്നു.
2021 ഏപ്രിലിൽ ആണ് ‘കാക്ക’ ഹ്രസ്വ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ നായികയായ രശ്മികയുടെ പഞ്ചമി എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാള സിനിമകളിലും ലക്ഷ്മിക അഭിനയിച്ചിട്ടുണ്ട്. ‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.