Kerala News

മലയാളി യുവാവ് യുകെയില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ചു. 

കൊച്ചി: മലയാളി യുവാവ് യുകെയില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ചു. പെരുമ്പാവൂര്‍ കാലടി കൊറ്റമറ്റം സ്വദേശി റെയ്ഗന്‍ ജോസ്(36) ആണ് മരിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിവരം. നാല് മാസം മുമ്പാണ് റെയ്ഗന്‍ യുകെയിലേക്ക് പോയത്.

ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് നാട്ടിലെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് റെയ്ഗന്‍ പുതിയ കമ്പനിയില്‍ ജോലിക്ക് കയറിയത്. റെയ്ഗന്റെ ഭാര്യ യുകെയില്‍ നഴ്‌സാണ്. ഇവര്‍ക്ക് നാല് വയസുള്ള മകളുണ്ട്.

Related Posts

Leave a Reply