മലയാളി യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കരിയിൽ തോമസ് മാത്യു (23)ആണ് മരിച്ചത്. ഹോളിഡേ വില്ല ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു. മാത്യു കുട്ടി,ഷേർലി മാത്യു ദമ്പതികളുടെ മകനാണ് തോമസ് മാത്യു. പ്രവാസി വെൽഫയർ കൾചറൽ ഫോറം റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അൽബിൻ മാത്യു (സഹോദരൻ-ഖത്തർ), മെയ് മോൾ മാത്യു (സഹോദരി).
മലയാളി യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
