Kerala News

“മലയാളികളുടെ ഓണം മാറുകയാണ് “- പ്രൊഫ. വി . മധുസൂദനൻനായർ

തിരുവനന്തപുരം – പി എൻ പണിക്കർ ഫൗണ്ടേഷന്റ ആഴ്ചകൂട്ടം പ്രതിവാര ചിന്തകൾ എന്ന പരിപാടിയുടെ 633 -മത് അധ്യായത്തിൽ ഓണാഘോഷം ഉദ്‌ഘാടനം ചെയ്തു ഓണ സംസ്കാരം എന്ന വിഷയത്തെ കുറിച്ച് സംസാരികയുകയായിരുന്നു പ്രശസ്‌ത കവിയും സാഹിത്യകാരനുമായ പ്രൊഫ. വി . മധുസൂദനൻനായർ. മലയാളികളുടെ ഓണം ആധുനികവത്കരിക്കപ്പെടുകയാണ്. മാറുന്ന ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചു ഓണവും മാറുന്നു എന്ന് അദ്ദേഹം പറഞ്ഞു. പി എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാനും മുൻ എം പി യു മായ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം പി പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്‌ണൻ, കേരളം ഫിനാൻഷ്യൽ കോർപറേഷൻ മുൻ ജനറൽ മാനേജർ രാജ്‌കുമാർ, എസ് ബി ടി മുൻ ജനറൽ മാനേജർ വി. പ്രഭാകരൻ നായർ, മുൻ എസ് പി ജോർജ് ജോസഫ്, ജീവൻ ടി വി ഡയറക്ടർ തുളസീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

Leave a Reply