Entertainment Kerala News

മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തും. 

മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നു. തരുണ്‍മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തും. ശോഭന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘കുറേ വർഷങ്ങൾക്കു ശേഷം ഞാൻ വീണ്ടും ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ പോക്കുകയാണ്. മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ഞാൻ മോഹൻലാലുമൊത്ത് അഭിനയിക്കുന്ന 56 -ാം ചിത്രമാണിത്’ വീഡിയോ പങ്കുവെച്ച് ശോഭന പറഞ്ഞു. L 360 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ടാക്‌സി ഡ്രൈവറായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത് എന്ന് അഭ്യുഹങ്ങൾ ഉണ്ട്.

20 വർഷങ്ങൾക്കു ശേഷമാണ് മോഹൻലാലും ശോഭനയും ജോഡികളായി എത്തുന്നത്. 2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

നാല് വര്‍ഷത്തിനു ശേഷമാണ് ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ ആണ് ശോഭനയുടെ അവസാന മലയാള ചിത്രം. സുരേഷ് ഗോപി ആയിരുന്നു ചിത്രത്തിൽ ശോഭനയുടെ ജോഡിയായി എത്തിയത്.

Related Posts

Leave a Reply