Kerala News

മലപ്പുറത്ത് വള്ളം മറിഞ്ഞു; ഒഴുക്കില്‍പെട്ട മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്. കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന്  തെരച്ചിൽ തുടങ്ങിയിരുന്നു. രാവിലെയാണ് വള്ളം മറിഞ്ഞത്.  വള്ളം മറിഞ്ഞ ഭാഗത്താണ് തെരച്ചില്‍ നടത്തിയിരുന്നത്. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിച്ചിരുന്നു. മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോള്‍ മത്സ്യബന്ധന വള്ളം മറിഞ്ഞത്. ഏറെ നേരം നടത്തിയ തിരച്ചിലില്‍ റിസ്വാനെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. 

Related Posts

Leave a Reply