മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കത്തി നശിച്ചു.പള്ളിക്കര സ്വദേശി ഷാജിയുടെ ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്കാണ് കത്തിയത്. നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പെട്ടെന്ന് തീ പടരുകയായിരുന്നു. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രാത്രി 10.45 നാണ് സംഭവം നടന്നത്. ചങ്ങരംകുളം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. ഒരു ട്രാന്‍സ്‌ഫോര്‍മറിന്റെ തൊട്ടുമുന്നില്‍ വച്ചാണ് ബൈക്ക് പൂര്‍ണമായി കത്തിനശിച്ചത്.