മലപ്പുറത്ത് ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ശുചി മുറിയില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസിയായിരുന്നു ജിബിൻ. കഴിഞ്ഞയാഴ്ച്ചയാണ് ജിബിൻ നാട്ടിലെത്തിയത്. വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്. കടബാധ്യതകളൊന്നും ഇല്ല. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിക്കുകയാണ്.