Kerala News

മലപ്പുറം വെളിയംകോട് ബൈക്ക് അപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം വെളിയംകോട് ബൈക്ക് അപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലത്തില്‍ കൈവരി നിര്‍മ്മിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറുകയായിരുന്നു. വെളിയംകോട് സ്വദേശി ആഷിഖ് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്.

ചാവക്കാട്-പൊന്നാനി ദേശീയ പാതയില്‍ വെളിയംകോടാണ് രാത്രി അപകടം ഉണ്ടായത്. രാത്രിയായതിനാല്‍ കമ്പികള്‍ കണ്ടിരുന്നില്ല. ഈ വഴി കടന്നുപോകവെയാണ് ദാരുണമായ സംഭവം. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫാസിലിന്റെ ജന്മദിനമാണ് ഇന്ന്.

Related Posts

Leave a Reply