മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ക്വാറിയിലെ കുളത്തിൽ വീണ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി. മഞ്ചേരി പയ്യനാട് പ്രവർത്തിക്കുന്ന ക്വാറിയിലെ തൊഴിലാളിയെയാണ് കാണാതായത്. ദിഷക്ക് മാണ്ഡ്യക എന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.
കുളത്തിൽ വീണ് ദിഷക്ക് മാണ്ഡ്യകയെ കാണാതായതോടെ ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചിരുന്നു. മൃതദേഹം കണ്ടെത്താൻ ആകാഞ്ഞതോടെ സ്കൂബാ ടീം തിരച്ചിൽ ആരംഭിച്ചു. ഈ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഡിഷ സ്വദേശിയാണ് മരിച്ച ദിഷക്ക് മാണ്ഡ്യക.