മലപ്പുറം: മലപ്പുറം തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ച സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. തിരൂര്‍ മുത്തൂരിലെ ‘ഓണ്‍ലൈന്‍ പൊറോട്ട സ്റ്റാള്‍’ ഹോട്ടലാണ് പൂട്ടിച്ചത്. ഹോട്ടലിന് ലൈസന്‍സില്ലെന്നും പരിസരം വൃത്തിഹീനമാണെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസര്‍ എം എന്‍ ഷംസിയ പറഞ്ഞു. തിരൂര്‍ സ്വദേശിനി പ്രതിഭയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചത്. തിരൂര്‍ ഏഴൂര്‍ സ്വദേശിനി പ്രതിഭയ്ക്കാണ് ബിരിയാണിയില്‍ നിന്ന് കോഴിത്തല ലഭിച്ചത്. നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്ന് കോഴിത്തല ലഭിച്ചത്. തുടര്‍ന്ന് പ്രതിഭ ഭക്ഷ്യസുരക്ഷാവകുപ്പില്‍ പരാതി നല്‍കുകയായിരുന്നു.