മലപ്പുറം: മലപ്പുറം തിരുനാവായ വാലില്ലാപുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി റഹീം-സൈഫുന്നീസ ദമ്പതികളുടെ മകൻ മുസമ്മിൽ (9) ആണ് മരിച്ചത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മുസമ്മിൽ. കാൽ തെന്നി വീണായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവിടെ സ്ഥിരം അപകട മേഖലയാണെന്നും മഴ ശക്തി പ്രാപിച്ചാൽ തോടുകൾ നിറഞ്ഞ് കവിയുന്നത് അപകടം സൃഷ്ടിക്കുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.
