Kerala News

മലപ്പുറം കോട്ടക്കല്‍ കോഴിച്ചെനയില്‍ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

മലപ്പുറം കോട്ടക്കല്‍ കോഴിച്ചെനയില്‍ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടില്‍ നൗഫലിന്റെ മകള്‍ ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണു കിടന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു.

ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം ഉണ്ടാകുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നിലവില്‍ കുഞ്ഞിന്റെ മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടി കളിക്കുന്നതിനിടയില്‍ ബക്കറ്റില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

Related Posts

Leave a Reply