തൃശൂർ: തൃശൂർ മലക്കപ്പാറയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്. ഊരിൽ നിന്നിറങ്ങിയ പെൺകുട്ടിയെ മദ്യലഹരിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു. കുട്ടിയുടെ അച്ഛൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡനം, പോക്സോഎന്നീ കേസുകളാണ് എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ മൊഴി വിശദമായി പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
