Kerala News

 മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം.

ലോറി ഉടമ മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. അർജുന്റെ പേരിൽ പണപ്പിരിവ് നടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ മനാഫ് നിഷേധിച്ചു. വിവാദങ്ങൾക്കിടെ, ഇന്ന് മുക്കത്ത് സ്വീകരണ പരിപാടിയിൽ മനാഫ് പങ്കെടുക്കും.

ഗുരുതര ആരോപണങ്ങളാണ് മനാഫിനെതിരെ അർജുന്റെ കുടുംബം ഇന്നലെ ഉന്നയിച്ചത്. കുടുംബത്തിൻറെ പേരിൽ ഫണ്ട് പിരിവ് നടത്തുന്നു, യൂട്യൂബ് ചാനലിലൂടെ വൈകാരികത ചൂഷണം ചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങൾ. ഇത് തുടർന്നാൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നും അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന് നേരെ സൈബർ ആക്രമണം രൂക്ഷമായത്.

മനാഫ് നടത്തിയ ചില പരാമർശങ്ങളുടെ പേരിലും സൈബർ ആക്രമണം നേരിടുന്നതായി അർജുന്റെ കുടുംബം ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ കുടുംബം തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് മനാഫിന്റെ പ്രതികരണം. വിവാദങ്ങൾക്കിടെ, ഇന്ന് മുക്കം ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ മനാഫ് പങ്കെടുക്കും. രാവിലെ 10 മണിക്കാണ് പരിപാടി.

Related Posts

Leave a Reply