Kerala News

മധ്യ, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മധ്യ, തെക്കൻ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യുന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നാണ് പ്രവചനം. ഇറാൻ നിർദ്ദേശിച്ച ഹമൂൺ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപെടുക. അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച അതിരാവിലെയോടെ ഒമാൻ- യെമൻ തീരത്ത് കര തൊടും.

Related Posts

Leave a Reply