India News

മധ്യപ്രദേശിൽ ഭര്‍ത്താവിന്റെ രക്തം അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊണ്ട് നിർബന്ധിപ്പിച്ച് തുടപ്പിച്ച് ആശുപത്രി അധികൃതര്‍

മധ്യപ്രദേശിലെ ഡിന്‍ഡോരി ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഭര്‍ത്താവിന്റെ രക്തം അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊണ്ട് നിർബന്ധിപ്പിച്ച് തുടപ്പിച്ച് ആശുപത്രി അധികൃതര്‍. ഭൂമി തർക്കത്തിന്റെ പേരിലുണ്ടായ വാക്കേറ്റത്തിനിടെയാണ് ശിവരാജിന് വെടിയേൽക്കുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ശിവരാജിനെ കൂടാതെ പിതാവായ ധരം സിംഗ് മറവി(65), സഹോദരൻ രഘുരാജ് (28) എന്നിവർക്കും വെടിയേറ്റിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. ശിവരാജിനൊപ്പം ഏറ്റവും ഇളയ സഹോദരനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു.

ഗര്‍ഭിണിയായ യുവതി ഭര്‍ത്താവ് കിടന്ന കിടക്ക വൃത്തിയാക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ എത്തിയിരുന്നു.ഭര്‍ത്താവിന്റെ രക്തം പുരണ്ട വസ്ത്രം വേണമെന്നും ഭര്‍ത്താവ് കിടന്ന കിടക്ക വൃത്തിയാക്കാന്‍ അനുവദിക്കണമെന്നും യുവതി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് സംഭവത്തില്‍ ഗദസാരായി ഹെൽത്ത് സെൻ്ററിലെ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വീഡിയോയിൽ, യുവതി ഒരു കൈയിൽ രക്തം പുരണ്ട തുണി പിടിച്ച്, മറുകൈ കൊണ്ട് ടിഷ്യൂകൾ ഉപയോഗിച്ച് കിടക്ക വൃത്തിയാക്കുന്നത് കാണാം, ഒരു ആശുപത്രി ജീവനക്കാരൻ അവരോട് കിടക്ക മുഴുവൻ വൃത്തിയാക്കണമെന്ന് പറയുന്നതും ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. കൃഷിഭൂമിയുടെ പേരിലായിരുന്നു രണ്ട് സഹോദരങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുണ്ടായ കയ്യേറ്റം. സംഭവത്തിൽ ഏഴ് പേര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ഗദസരായ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Posts

Leave a Reply