Kerala News

മണ്ണെണ്ണ വായിലൊഴിച്ച് തീയിലേക്ക് തുപ്പി; ഫയർ ഡാൻസിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ഫയർ ഡാൻസിനിടെ യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു. മലപ്പുറം നിലമ്പൂർ പാട്ടുത്സവ വേദിയിൽ വെച്ചാണ് ദാരുണ സംഭവം. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് ഫയർ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ പരിക്കേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുമ്പോഴാണ് അപകടം ഉണ്ടായത്. യുവാവിന്റെ മുഖത്തും ദേഹത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്. നിലമ്പൂർ നഗരസഭയും വ്യാപാരികളും ചേർന്നാണ് നിലമ്പൂർ പാട്ടുത്സവം സംഘടിപ്പിക്കുന്നത്.

Related Posts

Leave a Reply