Kerala News

മണിപ്പൂരില്‍ സംഘര്‍ഷം ശക്തം; രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടിന് നേരെ ആക്രമണം

കൊല്‍ക്കത്ത: മണിപ്പുരിലെ ജിരിബാമില്‍ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇംഫാല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. അതേസമയം ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപംരഞ്ജന്റെയും ഉപഭോക്തൃ മന്ത്രി എല്‍ സുശീന്ദ്രോ സിങ്ങിന്റെയും വീട്ടില്‍ പ്രതിഷേധക്കാര്‍ അക്രമം നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Posts

Leave a Reply