Kerala News

മണിപ്പൂരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.

ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിലെ മോങ്ബംഗ് ഗ്രാമത്തിലാണ് സംഭവം. ബിഹാര്‍ സ്വദേശി അജയ് കുമാര്‍ ഝാ (43) ആണ് മരിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവപ്പില്‍ പരിക്കേറ്റ മറ്റൊരു പൊലീസുകാരന്‍ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്‌തെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ശനിയാഴ്ച രാത്രിയും ഗ്രാമത്തില്‍ വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ചത്തെ ആക്രമണത്തെത്തുടര്‍ന്ന് സമീപത്തെ കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് മോങ്ബംഗില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply