കൊച്ചി: പൊന്നാനി ബലാത്സംഗ ആരോപണത്തിൽ കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി നിർദേശത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സി ഐ വിനോദ് അടക്കമുള്ള ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാനായിരുന്നു നിർദേശം. ഇതിനെതിരെ സിഐ വിനോദ് സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. 2022ൽ പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ എസ് പി അടക്കമുളള ഉദ്യോഗസ്ഥർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. സി.ഐയ്ക്കെതിരായ ബലാത്സംഗ പരാതിയിൽ ഇത്രയും വർഷവും നടപടിയെടുക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.