Kerala News

മകന്റെ മരണവാര്‍ത്ത താങ്ങാനായില്ല; ഡോക്ടറായ മാതാവ് തൂങ്ങിമരിച്ചു

മകന്റെ മരണത്തിന് പിന്നാലെ ഡോക്ടാറായ മാതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കല താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ ഡോ. മെഹറുന്നീസയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകന്‍ ബെന്യാമിന്‍ ഇന്നലെ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച വിഷമം താങ്ങാനാകാതെയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.മകന്‍ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഇവര്‍ വീട്ടില്‍ തൂങ്ങിമരിക്കുന്നത്. രാവിലെ 7.30നാണ് സംഭവം നടന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടിയ്ക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

vector Illustration for accident or crime vitcim, hand draw sketch of Dead Body

Related Posts

Leave a Reply